ആരോരുമറിയാത്ത നൊമ്പരങ്ങൾ പോലും
അറിയുന്നവൻ നീ കരുണാമയൻ
ആരോടുമോതുവാൻ കഴിയാത്ത രോദനം
അറിയുന്നവൻ നീ സ്നേഹനാഥൻ
നാഥാ നീ വരില്ലേ ആധികൾ നീക്കീടുവാൻ
നാഥാ നീ തൊടില്ലേ ജീവിതം ധന്യമാവാൻ
ആശ്രയമെന്നെന്നും നീ മാത്രമെ
ഈശോയെൻ പാദങ്ങൾ ഇടറുമ്പോഴും പാതകളിരുളുമ്പോഴും
മൊഴിയും മൃദുവായ് കനിവാലിന്നു ഞാൻ നിന്റെതും അതുപോൽ നീ എന്റേതും
പുൽമേടിനായ് അലയുമ്പോഴും പരിഹാരമായ് നിണമേകും നീ ആശയമെന്നെന്നുംനീമാത്രമെ
പാപത്താലെൻ മനo പിടയുമ്പോഴും ഉള്ളം തേങ്ങുമ്പോഴും
പകരുo പതിവായ് കരതാരെന്നും കരയേറുവാൻ ദിനവും മുന്നേറുവാൻ
പഴിചാരി ഞാൻ അകലുമ്പോഴും
പുതു ചൈതന്യം പകരുന്നു നീ
ആശ്രയമെന്നെന്നും നീ മാത്രമേ.
No comments:
Post a Comment