കരുണയാകും ദൈവമേ കാവലാകും സ്‌നേഹമേ
കരുണയാക്കിമാറ്റണെ എൻ ജീവിതം
കരുണയോടെ മനുജനായ് തനു തകർത്തു നൽകി നീ
നിണമൊഴുക്കി സൗഖ്യമേകി ആത്മജീവനായി നീ
അകലെയകലും പാപി ഞാൻ
അരികത്തായെന്നെ ചേർക്കുമോ
ഓ... സ്നേഹമേ.... കാരുണ്യമേ...
അങ്ങേയ്ക്കെതിരായ് സ്വർഗത്തിനെതിരായ്
ദ്രോഹം ചെയ്തവൻ ഞാൻ
കരുതലേകും കരം തകർത്തു ഓടി അകന്നവൻ ഞാൻ
തിരുഹൃദയ ചേവടിയിൽ ചേർത്തിടുകെന്നേ
സ്നേഹനായകാ .... ആത്മസ്നേഹിതാ...
ആണിപ്പഴുതാർന്ന കരവുമായ്
കാത്തിരുന്ന് നീ സ്നേഹമേ
എന്നെ താങ്ങിടുവാൻ തോളിൽ വഹിച്ചിടുവാൻ
ദിവ്യകാരുണ്യമായ് സ്നേഹവാൽസല്യമായ്
എന്നിൽ നീയണഞ്ഞു
കരുണപൊഴിയും ഹൃദയമോടെ
എന്നെ ചേർത്തണച്ചു
നന്ദി ചൊല്ലി നന്ദി ചൊല്ലി നിന്നെ വാഴ്ത്തീടാം
സ്നേഹനായകാ ... ആത്മസ്നേഹിതാ ....
കരുണയാക്കിമാറ്റണെ എൻ ജീവിതം
കരുണയോടെ മനുജനായ് തനു തകർത്തു നൽകി നീ
നിണമൊഴുക്കി സൗഖ്യമേകി ആത്മജീവനായി നീ
അകലെയകലും പാപി ഞാൻ
അരികത്തായെന്നെ ചേർക്കുമോ
ഓ... സ്നേഹമേ.... കാരുണ്യമേ...
അങ്ങേയ്ക്കെതിരായ് സ്വർഗത്തിനെതിരായ്
ദ്രോഹം ചെയ്തവൻ ഞാൻ
കരുതലേകും കരം തകർത്തു ഓടി അകന്നവൻ ഞാൻ
തിരുഹൃദയ ചേവടിയിൽ ചേർത്തിടുകെന്നേ
സ്നേഹനായകാ .... ആത്മസ്നേഹിതാ...
ആണിപ്പഴുതാർന്ന കരവുമായ്
കാത്തിരുന്ന് നീ സ്നേഹമേ
എന്നെ താങ്ങിടുവാൻ തോളിൽ വഹിച്ചിടുവാൻ
ദിവ്യകാരുണ്യമായ് സ്നേഹവാൽസല്യമായ്
എന്നിൽ നീയണഞ്ഞു
കരുണപൊഴിയും ഹൃദയമോടെ
എന്നെ ചേർത്തണച്ചു
നന്ദി ചൊല്ലി നന്ദി ചൊല്ലി നിന്നെ വാഴ്ത്തീടാം
സ്നേഹനായകാ ... ആത്മസ്നേഹിതാ ....
No comments:
Post a Comment