ദൈവം കരുണമയൻ
അലിവൂറും പരിപാലകൻ
നിന്നെ കരുതുന്ന നിന്നെ കാക്കുന്ന
സഹയാത്രികൻ നിന്റെ താതൻ
എന്നും തുണയായി നില്ക്കുന്ന സ്നേഹം
കരുതുന്ന സ്നേഹം കാക്കുന്നസ്നേഹം
നെഞ്ചോടണയ്ക്കുന്ന സ്നേഹം
വഴിയോരകണ്ണുമായി നിന്നെ തേടുന്ന
വാത്സല്യവാരിധി ദൈവം
ഇടറിയോ... നിന്മനം പതറിയോ
ഭയമരുതെ മകനെ മകളേ
വലം കരം പുൽകി നിന്നെ നടത്താൻ
പ്രിയതാതൻ നിൻ കൂടെയുണ്ട്
ബലഹീനതയെല്ലാം
ബലമായ് പകർത്താൻ
ക്രൂശിതൻ നിൻകൂടെയുണ്ട്
ക്രൂശിന്റെ ചാരത്തായണയൂ
വചനം.... തിരുവചനം... സ്വന്തമാക്കു
പരാജയമേൽക്കാത്ത തിരുമൊഴികൾ
ഇടറിവീഴാതെ നിന്നെ നയിക്കാൻ
സഹായകൻ നിന്നോട് കൂടെ
ദിവ്യകാരുണ്യമായ് കരുണാർദ്ര സ്നേഹമായ്
നിന്നെ താങ്ങുന്നു ഈശോ
തോളിൽ വഹിക്കുന്ന സ്നേഹം
No comments:
Post a Comment