തിരുഹൃദയത്തണലിൽ ......

തിരുഹൃദയനാഥനെ തിരുജീവനേകിടു
തിരുമുറിവാലെ നീ തഴുകിത്തലോടിടു
തിരുഹിതമാകുവാൻ തിരുമുന്പിലേകിടാം
തിരുക്കരത്താലെന്നെ താങ്ങി നടത്തുമോ
തിരുഹൃദയമേ തീരാത്തസ്നേഹമേ
സ്നേഹാഗ്നിജ്വാലയായ് എന്നിൽ പടരണേ
മുറിപ്പെടുത്തുന്നു നീ സുഖപ്പെടുത്തുന്നു നീ
കരുണയാം കരുതലിൻ സുഖം പകരുന്നു നീ
മനം നീറി പുകയുമ്പോൾ ശാന്തി തേടി അലയുമ്പോൾ
തിരുഹൃദയസ്‌നേഹമേ നീ അരികിലണയുന്നു
തിരുമുറിവിൽ ചേർത്തെന്റെ ആത്മനിൽ നിറയുന്നു
ജീവാധിനാഥനെ ആത്മാവിന് ജ്യോതിയെ
നിൻ തിരു സ്നേഹത്തിൻ കതിരൊളിയായിടാൻ
സ്നേഹത്താൽ നിറയട്ടെ സ്നേഹം ഞാൻ പകരട്ടെ
തിരുഹൃദമല്ലോ എൻ വിശ്രമസങ്കേതം
തിരുഹിതമായിതാ അങ്ങിലായ് അലിയുന്നു
No comments:
Post a Comment