ഞാന്‍ തന്നെ നിന്നെആശ്വസിപ്പിക്കുന്നവന്‍.
ഏശയ്യാ 51 : 12
ഇതിലും വലിയൊരു സാന്ത്വനം ഇനി ലഭിക്കാനുണ്ടോ? സർവ ശക്തനായ തമ്പുരാൻ നമുക്കു ഉറപ്പു തരുന്നു ഞാൻ തന്നെ നിന്റെ ആശ്വാസദായകൻ എന്ന്. ഇനി ആശ്വാസം തേടി അലയേണ്ടതുണ്ടോ? ആകാശവും ഭൂമിയും കടന്നു പോയാലും എന്റെ വചനത്തിൽ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലന്നു അവിടുന്നു പറഞ്ഞിട്ടുള്ളത് സംഭവിക്കുക തന്നെ ചെയ്യും. കാരണം അവൻ വാഗ്ദാനങ്ങളിൽ വിശ്വസ്തൻ ആണ്. ജീവിത പ്രതിസന്ധികളിൽ അലയാതെ കർത്താവിന്റെ അടുത്തേക്ക് നമുക്ക് ഓടിയണയാം. കണ്ണിലെണ്ണയൊഴിച്ചു നമ്മുടെ വരവിനായി അവിടുന്നു കാത്തിരിക്കുന്നു. നിന്റെ കണ്ണീർക്കണങ്ങൾ കുപ്പിയിൽ ഞാൻ ശേഖരിച്ചിട്ടുണ്ട് എന്നു അവിടുന്നു പറയുന്നു. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ തമ്പുരാന്റെ കരങ്ങളിൽ നമ്മുടെ വേദനകളും സന്തോഷങ്ങളും പങ്കുവക്കാൻ നമുക്ക് പരിശീലിക്കാം. ഉത്തമസ്‌നേഹിതനായി അവിടുന്നു കൂടെയുണ്ട്.
No comments:
Post a Comment