വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.മത്തായി 7 : 1-2
എല്ലാവരുടെയും ഹൃദയങ്ങൾ കാണുന്ന,ആയിരിക്കുന്ന വിധം അവരെ മനസിലാക്കുന്ന ദൈവത്തിനു മാത്രമേ മനുഷ്യനെ വിധിക്കാൻ അവകാശമുള്ളൂ... എന്നാൽ പുല്ലിന് സദൃശമായ കീടത്തിനു സമാനമായ മനുഷ്യൻ തന്റെ സഹോദരനെ വിധിക്കാൻ എന്ന് തത്രപ്പെട്ടുകൊണ്ടിരിക്കുന്നു.അതുവഴിയായി ആയി അവൻ ദൈവത്തിനു സമനാവാ ൻ ശ്രെമിക്കുന്നു..നമ്മുടെ ജീവിതത്തിലെ മിക്കവാറും പ്രശ്‌നങ്ങൾക്കെല്ലാം കാരണം നാമോരോരുത്തരും തന്നെയാണെന്ന് ഈശോ പറയുന്നു .. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും.
നാവു തീയാണ്; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്.
യാക്കോബ് 3 : 6
എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്‍മയും മാരകമായ വിഷവുമാണ്. യാക്കോബ് 3 : 8
ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. യാക്കോബ് 3 : 9
നമ്മുടെ നാവിനെ സഹജന്റെ നന്മ പറയുന്നതിനായി വിനിയോഗിക്കാം.അതുവഴി നമ്മുടെ ജീവിതവും നന്മയായി മാറും. ആ നന്മകളാവും നമ്മുടെ ജീവിതത്തെ വിധിക്കാൻ ദൈവം എടുക്കുന്ന അളവുകോൽ... നല്ലതു മാത്രം പറഞ്ഞു ദൈവത്തിന്റെ നാവായി മാറാൻ എന്ന് നമുക്ക് പരിശ്രെമിക്കാം .. ദൈവം അനുഗ്രഹിക്കട്ടെ ...
No comments:
Post a Comment