"സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു."
1 കോറിന്തോസ് 8 : 12
പൗലോസ്ലീഹായിലൂടെ കർത്താവ് നമുക്ക് ഒരു ഓർമ്മപ്പെടുത്തൽ നൽകുകയാണ്. നിനക്കു ക്രിസ്തുവിനെ സ്നേഹിക്കാനും സഹോദരനെ ദ്വേഷിക്കാനും ഒരേ സമയം സാധ്യമല്ല. നിനക്കതിനു സാധിക്കുന്നെങ്കിൽ നിന്റെ വഴി ക്രിസ്തുവിന്റെ വഴിയല്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല എന്നു യോഹന്നാൻ ശ്ലീഹായിലൂടെ അവിടുന്നു പറയുന്നുണ്ട്. നമ്മുടെ പ്രവർത്തികളെ നമുക്കൊന്നു വിലയിരുത്താം.... ക്രിസ്തുവിനെ പുറത്താക്കിയും മുറിപെടുത്തിയും ഒക്കെയുള്ള ഒരു ജീവിതമാണോ നാം നയിക്കുന്നത്? എന്നിട്ടു ക്രിസ്തുവിന്റെ സ്വന്തം ആളാണെന്നുള്ള വ്യർത്ഥ ചിന്തയിൽ മുഴുകി ജീവിക്കുകയാണോ? സഹോദരങ്ങളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ചു സ്നേഹസംസ്ക്കാരത്തിലേക്കു നമുക്ക് വളരാം.
No comments:
Post a Comment