എൻ മാനസമുയർത്തുന്നു നിന്നപദാനങ്ങൾ
എന്നുള്ളംആനന്ദിക്കുന്നെന്നാത്മനാഥനിൽ എന്നകതാരിലുയിർക്കൊള്ളുന്നുന്നതമാം ഒരാശയം
അടക്കാനാവാത്തോരഗ്നി ആനന്ദ തൈലം
എൻ ജനത്തിൻ പുത്രി നീ കാണുക, നിൻ വിളി
അതിശ്രേഷ്ഠം..... ചിന്താതീതം..... മധുരമോഹനം....
അനേക നിലവിളികൾ തന്നുത്തരം
പ്രാണേശ്വരൻ തൻ അഭിഷേകതൈലം
കന്യകാലയ മതിൽകെട്ടിൽനിന്നുയരുന്നു പരിമളം
പ്രാർത്ഥനയിൽ ചാലിച്ച ത്യാഗപുഷ്പങ്ങൾ
ആത്മനാഥൻ തൻ സൗഹൃദകൂടാര തണലിൽ
വിരിയുന്ന പുണ്യമാം ആനന്ദം.
കുരിശിൻ വിരിമാറിൽ ഹൃദയങ്ങൾ ചേരുന്നു
ഉയിർക്കൊള്ളുന്നു ജീവന്റെ തുടിപ്പുകൾ
സഹനത്തിൽ സ്നേഹത്തിൽ ചാലിച്ചൊരുക്കിയ
ചെറുമന്ദഹാസം സമർപ്പിത സൗഭാഗ്യം
തിരുസഭാoബ തൻ മാറിൽ മിന്നിത്തിളങ്ങുന്ന
വജ്രാഭരണമി സുകൃതപുഷ്പങ്ങൾ
നിത്യഹരിതമാo നിൻ ലാവണ്യം തച്ചുടക്കുവാൻ
ആവില്ലൊരായുധത്തിനും...
കള്ളൻ മോഷ്ടിക്കില്ലാത്മാവിന്നഗ്നിയിൽ ഉരുവയോരീ സൗധം
സുവിശേഷസന്തോഷ സല്ലാപം
അഭിമാനമോടുയരട്ടെ നിൻ ശക്തിവിലാസങ്ങൾ
അവർണ്ണനീയം ഈ പുണ്യ സാംഗോപാംഗം.
Reality
ReplyDelete